ഭൂമിയോടൊട്ടി നില്‍ക്കുന്നോന്‍,
ഭൂമഗീതങ്ങളോര്‍ക്കുവോന്‍..
ഭൂമിയെന്നാ,ലെനിക്കെന്റെ
കുലപൈതൃകമല്ലയോ
(പിതൃയാനം)
അരയാല്‍ച്ചോട്ടിലെ കറുക തന്‍ ഖേദം:-
“എനിയ്ക്കുയരത്തില്‍ വളരാനില്ലിടം”
ചുരക്കുന്നൂ മണ്ണിന്‍ നനുത്ത സാന്ത്വനം:-
“നിനക്കു താഴെയുണ്ടുദാരമെന്‍ മനം!”
(സാന്ത്വനം) വൈഷ്ണവം, പേജ്- 287
ഇളമേലാഞ്ഞുവീണിടിവാള്‍ ചോദിപ്പൂ:
“ഇനിയുമെന്‍ കരുത്തറിഞ്ഞതില്ലേ നീ?”
ഇള പറയുന്നു: “നിനക്കുണ്ണീ, മിന്നല്‍-
പ്പെരമ്പു തന്നതു കളിപ്പാനല്ലി ഞാന്‍!”
കുസൃതി, വൈഷ്ണവം, പേജ്-285
ഈ വിധം നെടുവീർപ്പിട്ടന്യോന്യം സ്വപ്നം കാണാൻ
നാമിരുപേരും ചെയ്ത പുണ്യമെന്താവാം തോഴീ
നീൾമിഴിത്തുമ്പാൽ ദൂര സമയങ്ങളെയാജ്ഞാ-
ധീനരാക്കുവാൻ, എന്തു സുകൃതം നേടീ നമ്മൾ?ന്നോന്‍,
ഭൂമഗീതങ്ങളോര്‍ക്കുവോന്‍..
ഭൂമിയെന്നാ,ലെനിക്കെന്റെ
കുലപൈതൃകമല്ലയോ”
സുകൃതം, വൈഷ്ണവം, പേജ്- 131
പൂ പിറക്കുന്നൂ മനസ്സിൽ,
നമുക്കിനി കൈ കോർത്തു നിൽക്കുക
ദേവമാർഗ്ഗങ്ങളിൽ!
ഊറ്റം, വൈഷ്ണവം, പേജ് 133
പാവമേ! നിനക്കറിയില്ല, നിന്നേട്ടൻ ചത്ത
കൂറയെ നീക്കാൻ പോലുമുൾക്കരുത്തില്ലാത്തവൻ;
മിഴിനീർ കണ്ടാൽ പച്ചനുണ വിശ്വസിക്കുന്നോൻ;
വഴി തെറ്റുമ്പോൾ വഴിപോക്കരെ ശങ്കിക്കുന്നോൻ;
എഴുത്തുപെട്ടിക്കുള്ളിലിട്ട കത്തിലെ പേര്
ശരിക്കല്ലെഴുതിയതെന്നു സംശയം കൊൾവോൻ!
കരുത്ത്, വൈഷ്ണവം, പേജ് 194
മുഷിയവേ ഖദര്‍ മുണ്ടലക്കുന്നതുമെനിക്കു രസം; കല്ലില്‍ പതയുവോളം തേച്ചു നന്നായ്
തുണി തിരുമ്പിയുലച്ചു കഴുകി
കുരുവിനീലം മുക്കി വെയ്‌ലിലുണക്കിയിസ്തിരിയിട്ടു പച്ചക്കര തിളക്കി മടക്കി വയ്ക്കും
കലയെനിക്കു വശം…
പുതിയ കോടി, മുഖമെവിടെ?
വൈഷ്ണവം,പേജ് 481-82
വഴികാട്ടിയല്ല, ചെറു തുണ മാത്രമെന്‍ കവിത;
പഴയ ചങ്ങാതിമാരേ,
നിങ്ങള്‍ക്കു നല്‍കുവാന്‍ കൈവശമെനിക്കുളള –
തെന്നുയിര്‍ച്ചൂടു മാത്രം !
പഴയ ചങ്ങാതിയോട്, ആരണ്യകം, വൈഷ്ണവം, പേജ് 523
കാലം ചമയ്ക്കുന്ന ചുട്ടികുത്തിന്നൊപ്പു-
ശീലയായ് മാറിക്കഴിഞ്ഞു മജ്ജീവിതം.
ഉണ്ടിതില്‍കണ്ണിനാല്‍ക്കാണാത്ത പാടുകള്‍,
കണ്ണീര്‍ക്കണം വീണുണങ്ങിയ ചാലുകള്‍!
ആകിലും,ധന്യത കൊളളുന്നു ഞാ;നിതില്‍-
ജ്ജീവനേ,സൌവര്‍ണ്ണമുദ്രയായ് നില്‍പ്പു നീ!
(ബാല്യകാലസഖി)
കെട്ടഴിച്ചു വിടാനേതു പൊട്ടനും മതി; പിടിച്ചു
കെട്ടുവാൻ ഭൂപാലനൊരാൾ മുതിർന്നേ പറ്റൂ
(മുക്തിരഹസ്യം -ഗോർബച്ചേവിന്)
ചേതമെന്തെന്നു നിനയ്ക്കാതെ
ചേരുന്നതേ ചെയ്‌വു ചങ്ങാത്തം
(ഓണക്കൂറിന്)
തിന്നു നീയറിവിന്റെ മധുരക്കനി; ഞാനോ,
തിന്നുകയാണിന്നതിൻ തിക്തമാം പുറന്തൊലി!
എന്റെയശ്ശാപം നിനക്കിന്നനുഗ്രഹമായി
എന്റെ ശിക്ഷ നീ പൂർണ്ണ മുക്തിമാർഗ്ഗമായ് മാറ്റി!
(ആദമും ദൈവവും)
മതിജീവനമൊരു വീര്യം;
മറ്റൊരു പാനം മനസ്സിനരുചികരം!
(മധുപാനം)
ഒരുമാത്ര – അലയെക്കാൾ പുഴയെക്കാൾ
കടലെക്കാൾ നിലയറ്റൊരാഴത്തിൽ,
ഒരു മാത്ര – നക്ഷത്ര നിരയെക്കാൾ
ഉയരത്തിൽ നിൽപ്പാണിടശ്ശേരി!
(ഇടശ്ശേരിയുടെ ഓർമ്മ)
നന്ദി ചൊല്ലുക നമുക്കീ ഭൂമിയോടും, നമ്മെ
നമ്മളാക്കുമീ ജീവകോടികളോടും, നീരിൽ
കറുകക്കൂമ്പായ് നിൽക്കും പ്രാണനോടും, പ്രാണനെ
ഇവിടെക്കൊണ്ടെത്തിച്ച പുണ്യ വൈഖരിയോടും!
(പുതുമുദ്രകൾ: ഒരാത്മഗതം)
എന്റെ പുലർച്ചയും വാസന്ത വായുവും
എന്റെ നിഴലും നിലാവൊളിയും ഭവാൻ
എന്റെ അനാദി സ്‌മൃതിയാം മുകിൽകളിൽ
ചിന്തും അറിവിൻ കിരണങ്ങളും ഭവാൻ
എന്റെ ശങ്കയ്ക്കു നീ ധീര കൃപാണം, എൻ
ചഞ്ചല ബുദ്ധിക്കു നീ സൂത്ര ബന്ധനം
എന്റെ കരണത്രയം വിടർത്തും മിത്രൻ
എന്റെ ഗായത്രിയും എന്റെ ഞാനും ഭവാൻ
നീ ഗമിക്കുന്നു സ്വധാമം, എന്നിൽ ബാക്കി –
യാവതു ശൂന്യമോ ശുദ്ധ കൈവല്യമോ
(കൃഷ്ണസദ്ഗതി – എൻ.വി.യുടെ ഓർമ്മയിൽ)
“വിരക്തി ഒരുകാലത്തും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാന്‍ അറിയുന്ന
ഉത്തമമായ ആത്മീയത,എന്നും ഭൂമിയുടെ വികാരം ആയിരുന്നു.
നൂറുകണക്കിനു ദൃഷ്ടാന്തങ്ങളും ആദേശങ്ങളുമുളള വേദസംഹിതയില്‍
എങ്ങും തന്നെ “സന്ന്യസിക്കൂ” എന്നൊരു ആദേശം കാണുന്നില്ല. ജന്മനാ
വിരക്തിവാസന ഉളളവര്‍ക്ക് അതാവാം എന്നുമാത്രം. മറിച്ച്, പഠിക്കൂ,
പഠിപ്പിക്കൂ, വേള്‍ക്കൂ, പുത്രന്മാരെ ഉത്പാദിപ്പിച്ച് വംശം നിലനിര്‍ത്തൂ,
ധര്‍മ്മം അനുഷ്ഠിക്കൂ, നൂറുകൊല്ലം ആരോഗ്യത്തോടെ സന്തുഷ്ടരായി
ജീവിക്കൂ, സംശയം വരുമ്പോള്‍ അഭിജ്ഞന്മാരുടെ സഭകൂടി ചര്‍ച്ച
ചെയ്തു തീരുമാനിക്കൂ എന്നെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കാണാം.
ആത്മീയത എന്നാല്‍ ഏതെങ്കിലും കക്ഷിയുടെയോ മതത്തിന്റെയോ
സ്വകാര്യമല്ല. ചിരപുരാതനമായ നമ്മുടെ ഈ മഹാരാഷ്ട്രത്തിനു
പ്രാണപ്രതിഷ്ഠ ചെയ്യുന്ന നടപടിയാണത്”
വേനലില്‍ കിനിയുന്ന മധുരം, ശ്രീവല്ലി, വൈഷ്ണവം, പേജ് 686
നിനക്കുയരെ ഞാൻ കൊളുത്തി വച്ചിടാം
ഒരൊറ്റ നക്ഷത്രക്കൊടിവിളക്കിതാ!
(മാർഗ്ഗതാരക)
അലിവിന്നു മീതെ ഒരു വേദമില്ല
അഴലിന്നു മീതെ ആചാര്യനില്ല
അറിവിൽ കവിഞ്ഞൊരു സൂര്യനില്ല
അവനവനിലില്ലാത്ത ദൈവമില്ല
(ആശംസ)
ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്മയും
പൂവിനുളള സുഗന്ധവും, അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
നോവിനാല്‍ മുറിവേറ്റുന്ന ജീവനാല്‍
പാരിനേകുന്ന മംഗളാശംസയും !
(പ്രത്യായനം)
സ്വന്തമാം മേൽക്കൂര തൻ സ്വാദു വറ്റിയിട്ടില്ല
ഇന്നുമെൻ കണ്ണീർച്ചിരിപ്പുളിയുറ്റതാം നാവിൽ.
(വീടിന്റെ സ്വാദ്)
നാടു നാടായിട്ടിരിക്കണമെങ്കിലോ
കാടു വളർത്തുവിൻ നാട്ടാരേ!
നാടു കാടായി നശിക്കാതിരിക്കാനും
കാടു വളർത്തുവിൻ നാട്ടാരേ!
(കാടിന്റെ വിളി)
മാളവത്തിൽ മഴ പെയ്തു തിമിർക്കുന്നു, വിദിശയിൽ
ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാൽ
ദേവഗിരിയിലെ കാട്ടു ഞാവൽ മൂത്തു മതിർക്കുന്നു
പോള പൊട്ടിയിളംകൈത വാസനിക്കുന്നു.
(ഉജ്ജയിനിയിലെ രാപ്പകലുകൽ)
പച്ചമണ്ണിൽ ചവുട്ടി നിൽക്കുന്നു ഞാൻ…
ഒന്നൊടൊന്നു ചേരുമ്പോൾ രണ്ടാകുമെന്നേ ഞായം.
ഹിന്ദുവും മുസൽമാനും ആചരിപ്പതീ ദ്വൈതം
(ബഷീർ എന്ന ബല്യ ഒന്ന്)
ഞങ്ങൾക്കറിയണം, നാടു വാഴുന്നോരേ!
നിങ്ങളെൻ നാടിനെ എന്തു ചെയ്തു?
മുണ്ടു മുറുക്കി ഉടുത്തോളാം കൽപ്പിച്ചാൽ,
മുണ്ടുടുത്തോർക്കിതു ശീലം; പക്ഷേ
സൂട്ടിട്ട് വൈദേശ മദ്യം രുചിപ്പോർക്കു
വീട്ടിൽ തിരുവോണമല്ലീ എന്നും?
കാലേ അവർ തൻ കരം പിരിക്കാഞ്ഞല്ലീ
കാലിയായ്ത്തീർന്നു ഭണ്ഡാരമിപ്പോൾ?
ഞങ്ങൾക്കറിയണം, നാടു വാഴുന്നോരേ!
നിങ്ങളീ മണ്ണിനെ എന്തു ചെയ്തു?
ആരാനും നീട്ടുന്ന പൊൻപണം മോഹിച്ച്
നാടിനെ തീറാക്കാൻ നിശ്ചയിച്ചോ?
മുത്തച്ഛൻ പാടുപെട്ടെങ്ങൾക്കായ് നേടിയ
നട്ടെല്ലും ആർക്കാനും കാഴ്ചവച്ചോ?
പിള്ളർ പഠിപ്പും പരീക്ഷയും വേണ്ടെന്നു
തള്ളിക്കളഞ്ഞിട്ടോ രാജ്യഭാരം?
ഞങ്ങൾക്കറിയണം, നാടു വാഴുന്നോരേ!
നിങ്ങളെൻ ഭാവിയെ എന്തു ചെയ്തു?
(കുട്ടികളുടെ നിവേദനം)
തോക്കിൻ കുഴലിൽ വമിപ്പൂ മൃതി മാത്രം,
തോൽക്കാത്തതാത്മബലം പവിത്രം!
(ഞാനീപ്പറവതെക്കാൾ എത്രയോ ശ്രേഷ്ഠ-
മാണീപ്പറവയ്ക്കായ് ചെയ്ത കാര്യം!)
(ദലൈലാമയും തുമ്പിയും)
ഓർക്കുക മണ്ണിൻ സഞ്ചിത സുകൃതം,
ഓർക്ക, കൃഷീവലവീര്യം,
ഓർക്ക, നവീന മനുഷ്യപുരാണം
തീർക്കുവൊരാർഷവിവേകം.
(കയ്യൊപ്പുമരം)
ചേതനാസ്പർശമേൽക്കാത്ത
വേഴ്ച താൻ വീഴ്ചയല്ലയോ?
ദേഹമാത്രകൃതം ഭോഗം
മിഥ്യാചരണമല്ലയോ?
(മിത്രാവതി)
WhatsApp us