Vishnu Narayanan Namboothiri

MENU

B-iw-kbpsSbpw-
B-\-µ-¯n-sâbpw-
[-\ytemIw-

കാലം ചമയ്ക്കുന്ന ചുട്ടികുത്തിന്നൊപ്പു-
ശീലയായ് മാറിക്കഴിഞ്ഞു മജ്ജീവിതം.
ഉണ്ടിതില്കണ്ണിനാല്ക്കാണാത്ത പാടുകൾ,
കണ്ണീർക്കണം വീണുണങ്ങിയ ചാലുകൾ!
ആകിലും,ധന്യത കൊളളുന്നു ഞാ;നിതില്-
ജ്ജീവനേ,സൌവർണ്ണമുദ്രയായ് നില്പ്പു നീ!
(ബാല്യകാലസഖി)

ജീവിതരേഖ

തിരുവല്ലയിലെ പെരിങ്ങോ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം (ഇന്നത്തെ) പെരിങ്ങോൾ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ യിരുന്നു. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തലശ്ശേരിതിരുവനന്തപുരം  എന്നീ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ കാരാണ്മ മേൽശാന്തിയായി പ്രവർത്തിച്ചുകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള ഗ്രന്ഥശാലാസംഘം , കേരള സാഹിത്യ അക്കാദമി എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങളായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട നിരവധി  പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ, 2014 രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. എൺപത്തിയൊന്നാം വയസ്സിൽ പ്രായാധിക്യത്തെതുടർന്നുള്ള അസുഖങ്ങൾ കാരണം 2021 ഫെബ്രുവരി 25ന് ഉച്ചയോടെ തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ശ്രീവല്ലി എന്ന വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. സാവിത്രി അന്തർജനമാണ് ഭാര്യ. അദിതി, അപർണ എന്നീ രണ്ട് പെണ്മക്കളുണ്ട്.

പുസ്തകങ്ങൾ

പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് ആ കാവ്യവൃക്ഷം വളര്‍ന്ന് കവിതയുടെ ഫലങ്ങള്‍ സമ്മാനിച്ചത്.

അഭിമുഖങ്ങൾ