Vishnu Narayanan Namboothiri

നാൾവഴികൾ

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭാരതത്തെക്കുറിച്ചുള്ള ദർശനം അതുല്യമാണ്. സമൂഹത്തിൽ പാശ്ചാത്യ ഉപഭോക്തൃത്വത്തിൽ നിന്ന് കിഴക്കൻ ഇക്കോ-സ്പിരിച്വലിസം സംസ്കാരത്തിലേക്ക് പ്രാർത്ഥനകളും ധ്യാനവും കൊണ്ട് ഒരു മാറ്റം ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുരോഗമന വീക്ഷണവും മാനുഷിക മൂല്യങ്ങളിൽ ഉറച്ച വിശ്വാസവുമുള്ള ഒരു മഹാനായ മനുഷ്യൻ വിഷ്ണു നാരായണൻ നമ്പൂതിരിയെ മറ്റ് കവികളിൽ അദ്വിതീയനാക്കുന്നു.

1
1939

ജൂൺ 2ന് ഇടവത്തിലെ തൃക്കേട്ട നാളിൽ,            തിരുവല്ലയിലെ മേപ്രാൽശ്രീവല്ലിഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തർജ്ജനത്തിന്റെയും ഏക മകനായി ജനനം; അമ്മാത്തായ കല്ലന്താറ്റിൽ ഗുരുക്കൾ മഠത്തിൽ കൂട്ടുകുടുംബത്തിൽ കഴിഞ്ഞ ബാല്യം.

2
1941

മൂന്നാം വയസ്സിൽ എഴുതിനിരുത്തിനു ശേഷം, കൈലാത്തെ ഗോവിന്ദപ്പിള്ള ആശാന്റെ അക്ഷരക്കളരിയിൽ വിദ്യാഭ്യാസം തുടങ്ങുന്നു.

3
1944     

തിരുവല്ല പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിൽ, മൂന്നാം ക്ലാസ്സിൽ ചേർന്ന് പഠനം.

4
1946

തിരുവല്ലയിലെ പെരിങ്ങോൾ എന്ന സ്ഥലത്ത് പണിത വീട്ടിൽ   ഉപനയനം നടത്തി, താമസമാക്കുന്നു.

5
1952 

പത്താം ക്ലാസ്സ് പാസ്സായി, ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ഇന്റർമീഡിയെറ്റിനു ചേരുന്നു . തുടർന്ന്, ഫിസിക്സിൽ  ബിരുദപഠനം. ഇംഗ്ലീഷ് അദ്ധ്യാപകനായ പ്രൊഫ. സി.എ.ഷെപ്പേർഡിന്റെ ശിഷ്യത്വം എന്ന സൌഭാഗ്യം ലഭിക്കുന്നു.  സാഹിത്യ താൽപ്പര്യങ്ങൾ കണ്ടെടുത്തതും സാഹിത്യ പഠനത്തിനു വിത്തും വേരും നൽകിയതും അദ്ദേഹമാണ്.

6
1957                              

അവസാന വർഷ ബിരുദവിദ്യാർഥിയായിരിക്കേ, അമ്മയുടെ മരണം.  തുടർന്ന് ഒരു വർഷം ദീക്ഷ ആചരിക്കുന്നു; പരീക്ഷകൾ മുടങ്ങുന്നു

7
1958

പരീക്ഷകൾ എഴുതിയെടുത്ത്, ബിരുദപഠനം പൂർത്തിയാക്കുന്നു; തുടർന്ന് തിരുവല്ല പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപകനായി അൽപ്പകാലം

8
1959

 മേയ് 4 ന് കുളക്കട വെതിരമന ഇല്ലത്ത് സാവിത്രിഅന്തർജ്ജനത്തെ വേൾക്കുന്നു.

തുടർന്ന്, കോഴിക്കോട് ദേവഗിരി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനത്തിനു പോകുന്നു.

ഡോ.ശിവരാമസുബ്രഹ്മണ്യയ്യർ എന്ന അദ്ധ്യാപകൻ, സാഹിത്യം തന്റെ കർമ്മ മണ്ഡലം തന്നെ എന്ന് അനുഗ്രഹിക്കുന്നു.

9
1960                              

കെ.പി.കേശവമേനോൻ, എൻ.വി.കൃഷ്ണവാര്യർ, കക്കാട്, പാലൂര്, കെ.പി.ശങ്കരൻ തുടങ്ങിയ പ്രമുഖരും പ്രബുദ്ധരുമായുള്ള പരിചയവും അടുപ്പവും തുടങ്ങുന്നു.

‘സാഹിത്യസമിതി’യിൽ അംഗത്വം. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തോളം, മലയാളത്തിന്റെ     ജീവാംശവും ആത്മാംശവുമായ ഒട്ടേറെ സാഹിത്യ സാംസ്കാരിക നായകന്മാർക്കൊപ്പമുള്ള സഹവാസം, ജീവിതത്തിന്റെ ഭാഗമാകുന്നു.

മൂത്ത മകൾ അദിതിയുടെ ജനനം.

10
1961                               

‘മരണാനന്തരം’ എന്ന ആദ്യ കവിത, പ്രൊഫ. പി.ടി.ഭാസ്കരപ്പണിക്കരുടെ ഉടമസ്ഥതയിലുള്ള വിദ്യാലോകം മാസികയിൽ പ്രസിദ്ധീകരിക്കുന്നു. ആദ്യ കവിതയ്ക്ക് വൃത്തമില്ല!

11
1961 -1963  

കോഴിക്കോട് ക്രിസ്ത്യൻ കോളേജിലും പിന്നീട് കൊല്ലം എസ്.എൻ. കോളേജിലും ട്യൂട്ടറായി ജോലി ചെയ്യുന്നു

12
1963 

ഇംഗ്ലീഷ് അദ്ധ്യാപകനായി, പട്ടാമ്പി സംസ്കൃത കോളേജിൽ നിയമനം ലഭിക്കുന്നു. ഇടശ്ശേരി, ചെറുകാട്  എന്നിവരുമായുള്ള ആത്മബന്ധങ്ങൾക്ക് അടിത്തറയാകുന്നു.

14
1964      

ആദ്യത്തെ സ്ഥലം‌മാറ്റം ലഭിച്ച്, എറണാകുളം മഹാരാജാസ് കോളേജ്. മഹാകവി ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി തുടങ്ങിയ മഹാരഥന്മാരുമായുള്ള സമ്പർക്കവും സാമീപ്യവും കവിതയെ പുഷ്ടിപ്പെടുത്തുന്നു. കവി കെ.വി.രാമകൃഷ്ണൻ, ഉറ്റ തോഴനാകുന്നു.

15
1965   
  • ഒരു വർഷത്തിനുള്ളിൽ വീണ്ടും സ്ഥലം‌മാറ്റം, തൃപ്പൂണിത്തുറ സംസ്കൃത കോളേജിലേക്ക്. 
  • ഇളയ മകൾ അപർണ്ണയുടെ ജനനം
16
1968

                               ആദ്യകൃതി, “സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം” പ്രസിദ്ധീകരിക്കുന്നു

17
1969 

തുടരെയുള്ള സ്ഥലംമാറ്റങ്ങളിൽ തളർന്നിരിക്കവേ, എൻ.വി.യുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്തിനു വഴങ്ങി, തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മൂന്നു വർഷത്തേക്കുള്ള ഔദ്യോഗിക നിയോഗം സ്വീകരിക്കുന്നു.

18
1970                              

“സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം” എന്ന ആദ്യകൃതിക്ക് ആദ്യപുരസ്കാരമായ കല്യാണീ കൃഷ്ണമേനോന്‍ പ്രൈസ് ലഭിക്കുന്നു.  

19
1971                               

“പ്രണയഗീതങ്ങൾ” പ്രസിദ്ധീകരിക്കുന്നു

20
1972                              

കോളേജ് അദ്ധ്യാപനത്തിന്റെ ആവേശവും ആഹ്ലാദവും മറ്റൊന്നിനും ഇല്ല എന്ന തിരിച്ചറിവിൽ, ഔദ്യോഗിക നിയോഗം സ്ഥിരമാക്കേണ്ട എന്നു തീരുമാനിക്കുന്നു. കാലാവധി കഴിഞ്ഞ ഉടൻ, തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ നിയമനം ലഭിക്കുന്നു

21
1975                  

ദീർഘകാലത്തെ വാടകവീടുകളിലെ വാസത്തിൽ നിന്ന് മോചനം; സ്വപ്നഭവനമായ അപരാജിതയിൽ താമസമാക്കുന്നു. ഇതിനായി, തിരുവല്ലയിലെ വീടും പറമ്പും അടുത്ത ബന്ധുവിന് കൈമാറ്റം ചെയ്യേണ്ടി വന്നു.

22
1978 

“ഭൂമിഗീതങ്ങൾ” പ്രസിദ്ധീകരിക്കുന്നു

23
1979                  
  • ഇന്ത്യ എന്ന വികാരം എന്ന കൃതി പ്രസിദ്ധീകരിക്കുന്നു.
  • പിതാവിന്റെ ആകസ്മിക മരണം, ഉള്ളുലച്ച ഒരു സംഭവമാണ്. ആ വർഷാവസാനം തന്നെ, ഭൂമിഗീതങ്ങൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിക്കുന്നു.
24
1983                  

ഓടക്കുഴല്‍ അവാര്‍ഡ്, 1982ൽ പ്രസിദ്ധീകരിച്ച മുഖമെവിടെ? എന്ന കൃതിക്ക്

25
1984                  

അതിർത്തിയിലേക്ക് ഒരു യാത്ര, അപരാജിത എന്നീ പുസ്തകങ്ങൾ

26
1985                  

കവിതാരംഗം അവാര്‍ഡ്

27
1986                  

വകുപ്പു മേധാവിയായി, തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലംമാറ്റം

28
1987                  
  • തുടർന്ന്, ഗവ. സംസ്കൃത കോളേജിൽ.
  • ആരണ്യകം എന്ന കൃതി പ്രസിദ്ധീകരിക്കുന്നു
29
1988                  

വകുപ്പു മേധാവിയായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

30
1989                  

ചങ്ങമ്പുഴ അവാര്‍ഡ്

31
1991

 അകം അവാര്‍ഡ്

32
1992  
  • ആശാന്‍ അവാര്‍
  • ഉള്ളൂർ അവാര്‍ഡ്
  • ഗുരു ചെങ്ങന്നൂര്‍ അവാര്‍ഡ്
  • കനകശ്രീ അവാര്‍ഡ്
  • വിശ്വദീപം അവാര്‍ഡ്
  • എഴുകോണ്‍ ശിവശങ്കരന്‍ അവാര്‍ഡ്
33
1993                  

അബുദാബി വീക്ഷണം അവാര്‍ഡ്

34
1994 

യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി,                    സർവ്വീസിൽ നിന്ന് വിരമിക്കുന്നു.

1991ൽ പ്രസിദ്ധീകരിച്ച ഉജ്ജയിനിയിലെ രാപ്പകലുകൾ എന്ന കൃതിക്ക് സാഹിത്യ അക്കാദമി ദേശീയ പുരസ്കാരം ലഭിക്കുന്നു

35
1995                  

തിരുവല്ലയിൽ സ്ഥിരതാമസത്തിനായി “ശ്രീവല്ലി ഇല്ലം” പണിയുന്നു.

36
1996                  

1991ൽ പ്രസിദ്ധീകരിച്ച ഉജ്ജയിനിയിലെ രാപ്പകലുകൾ എന്ന കൃതിക്ക്  ആശാന്‍ പുരസ്കാരം ലഭിക്കുന്നു

37
1997                  

കാരാണ്മ ശാന്തിയുടെ കാലാവധി തീരുന്നതിനു മുൻപ്, സയൻസ് ഓഫ് കോൺഷ്യസ്നെസ്ന്റെ അന്തർദ്ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്ര, “കടൽ കടന്നു” എന്നതിന്റെ പേരിൽ വിലക്കും വിവാദവും സൃഷ്ടിക്കുന്നു. കോടതി വിധിയോടെ തിരിച്ചു കയറി, കാലാവധി കഴിഞ്ഞശേഷം, തിരുവനതപുരത്തേക്ക് തിരിച്ചെത്തുന്നു.

38
1998                  

പരിക്രമം എന്ന കൃതി   

39
1999 

അറുപതാം പിറന്നാൾ ശ്രീ ബദരീശ സന്നിധിയിൽ

40
2000                 

തിരുവല്ലയിലെ പുതിയ വീടും സ്ഥലവും വിറ്റു കിട്ടിയ പണം കൊണ്ട്, തിരുവനന്തപുരത്ത്, തൈക്കാട്ട് പുതിയ “ശ്രീവല്ലി” ഭവനം നിർമ്മിക്കുന്നു.

41
2001                  

മഹാകവി കുട്ടമത്തു സ്മാരക അവാര്‍ഡ്   

42
2003                 

സാഹിത്യ കലാനിധി സുവര്‍ണ്ണ മുദ്ര

43
2004                 
  •  “ശ്രീവല്ലി” എന്ന കൃതി
  • പന്തളം കേരള വര്‍മ്മ കവിതാ പുരസ്കാരം
  •  പ്രതിഭാപ്രണാമം - കേരള സര്‍ക്കാര്‍ -ടി.കെ.ആര്‍.  
  • ഉണ്ണായിവാര്യര്‍ കലാനിലയം ബഹുമതി  
  •  അക്ഷയ ദേശീയ പുരസ്കാരം
44
2005                 
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം   
  • ഫാദര്‍ തിയോഡോഷ്യസ് അവാര്‍ഡ്     
  • ഒമാന്‍ പ്രവാസ കൈരളി അവാര്‍ഡ്
45
2006
  • ഉത്തരായണം എന്ന കൃതി
  • ദേവീപ്രസാദ് പുരസ്കാരം         
  • സി.പി.മേനോന്‍ സ്മാരകപുരസ്കാരം        
46
2007                 

ജന്‍മാഷ്ടമി പുരസ്കാരം

47
2008                 
  • തൃക്കലഞ്ഞൂര്‍ പുരസ്കാരം        
  • തൃപ്രയാര്‍ തരംഗമുരളി പുരസ്കാരം          
  • അപ്പന്‍തമ്പുരാന്‍സ്മാരകവായനശാലാപുരസ്കാരം    
  • കെ.പി.നാരായണ പിഷാരടി  സ്മാരക പുരസ്കാരം
  • കണ്ണശ്ശസ്മാരക പുരസ്കാരം             
  •  രേവതി പട്ടത്താനം പുരസ്കാരം 
  • വീണപൂവ് ശതാബ്ദി പുരസ്കാരം
48
2009                 
  • സപ്തതി വർഷത്തിൽ രചിച്ച ശ്രീ ബദരീശ സുപ്രഭാതം, ശ്രീമതി ഭാവന രാധാകൃഷ്ണൻ ചൊല്ലിയത് സി.ഡി.രൂപത്തിലാക്കി, സന്നിധിയിൽ സമർപ്പിക്കുന്നു. എട്ടാമത്തെയും അവസാനത്തെയുമായ ഹിമാലയ യാത്ര.    
  • ലളിതാംബിക അന്തര്‍ജ്ജനം ജന്‍മശതാബ്ദി പുരസ്കാരം         
  • മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം      
  • മലയാളവേദി , നാവായിക്കുളം
  • സഞ്ജയന്‍ പുരസ്കാരം, മലയാള ഭാഷാ പാഠശാല
49
2010            
  • എഴുപത്തി ഒന്നാമത്തെ പിറന്നാളിനു രണ്ടു മാസങ്ങൾക്ക് മുൻപ്, നാഡീവ്യവസ്ഥയുടെ സമഗ്രമായ അപചയങ്ങൾക്ക് മുന്നോടിയായി, ഫിറ്റ്സ് ഉണ്ടാകുന്നു. നടക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങുന്നു. എങ്കിലും കർമ്മനിരതനായി സാഹിത്യ പ്രവർത്തനങ്ങൾ തുടരുന്നു 
  •                         സാഹിത്യ അക്കാദമി ഫെലോഷിപ്പ്       
  •                         വള്ളത്തോള്‍ പുരസ്കാരം        
  • 2009ൽ പ്രസിദ്ധീകരിച്ച ചാരുലത എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ്   
  •                         ബാലാമണിയമ്മ പുരസ്കാരം    
  •                         മാതൃഭൂമി അവാര്‍ഡ്
50
2011           
  • ഗായത്രി രജതജൂബിലി പുരസ്കാരം         
  • കൈരളി മാമ്പഴം പുരസ്കാരം.
  • എസ്.ബി.ടി. സമഗ്രസംഭാവന സുവര്‍ണ്ണ പുരസ്കാരം
  • സത്യസായിബാബ പുരസ്കാരം
  • വൈലോപ്പിള്ളി സ്മാരക പുരസ്കാരം        
  •  “വൈഷ്ണവം” -സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കുന്നു
51
2013                  

ശിശു ക്ഷേമ സമിതി ഗുരുവന്ദനം          

52
2014                  
  • സമസ്തകേരള സാഹിത്യ പരിഷത് പുരസ്കാരം  
  • മാധവമുദ്ര പുരസ്കാരം           
  •  എഴുത്തച്ഛന്‍  പുരസ്കാരം        
  • ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്കാരം     
  • പത്മശ്രീ പുരസ്കാരം     
53
2016                  

സംസാരത്തിനും ഓർമ്മയ്ക്കും കേടുപാടുകൾ തുടങ്ങുന്നു. പൊതു പരിപാടികൾ കുറയ്ക്കുന്നു.

ജ്ഞാനപ്പാന പുരസ്കാരം

54
2018                  
  • സി.വി. കുഞ്ഞിരാമന്‍ പുരസ്കാരം          
  • ജെ.പി.അവാർഡ്
55
2019                  
  • തുറവൂർ വിശ്വംഭരൻ പുരസ്കാരം

56
2021                  
  • ഫെബ്രുവരി 25 ന്, വിഷ്ണുപദം പ്രാപിക്കുന്നു.